സ്ഥാപനത്തിന്റെ പരസ്യത്തിനായി ബോർഡ് വച്ചത് കുറ്റമാണ് എങ്കിൽ തൂക്കിക്കൊല്ലണം പാലാ നഗരസഭേ..! നാടു മുഴുവൻ നിരത്ത് കയ്യേറി ബോർഡ് സ്ഥാപിക്കുമ്പോൾ അച്ചായൻ ജുവലറിയെ ടാർജെറ്റ് ചെയ്ത് പാലായിൽ നടത്തുന്നത് കൊള്ളയോ..? അച്ചായന്റെ കയ്യിൽ നിന്നും കൈക്കൂലി തട്ടിയെടുക്കാൻ പാലാ നഗരസഭയുടെ വിളയാട്ടം : വീഡിയോ കാണാം

പാലാ: പാലാ നഗരത്തിൽ അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടത് നഗരം നിറയെ ഫുട്പാത്തും റോഡും കയ്യേറി ബോർഡ് സ്ഥാപിച്ചതും വഴിയോരക്കച്ചവടങ്ങളുമായിരുന്നു. എന്നാൽ, പൊടുന്നനെ ഒരു ദിവസം വെളിപാട് ഉണ്ടായ കണക്കിനാണ് നഗരസഭ ചെയർമാൻ വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളിയത്. പാലാ നഗരത്തിലെ കയ്യേറ്റം ഒഴുപ്പിക്കണം. പക്ഷേ, ഇതിനായി ചെയർമാൻ കണ്ടത് അച്ചായൻസ് ജുവലറി സ്ഥാപിച്ച ഒരു ഫ്‌ളക്‌സ് ബോർഡ് മാത്രമായിരുന്നു.

Advertisements

മാധ്യമങ്ങളിൽ വാർത്തയായതോടെ അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിച്ചന്റെ നിർദേശ പ്രകാരം പാലായിലെ ജുവലറിയിലെ സ്റ്റാഫ് ഈ ബോർഡ് മാറ്റുകയും ചെയ്തു. നഗരസഭയ്ക്കും സാധാരണക്കാർക്കും സ്ഥാപനത്തെപ്പറ്റി തെറ്റായ അഭിപ്രായം ഉണ്ടാകേണ്ട എന്നുള്ള സദുദ്ദേശത്തോടെയാണ് അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിച്ചൻ ഈ നിർദേശം പാലായിലെ ജുവലറി സ്റ്റാഫിന് നൽകിയത്. ഇതോടെ ഇവിടെ നിന്ന് ബോർഡ് അപ്രത്യക്ഷമാകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ശേഷം അച്ചായൻസ് ജുവലറി അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തിൽ അനുകൂല കോടതി വിധി നേടിയെടുക്കുകയും ചെയ്തു. തുടർന്ന്, നിയമപരമായ പിൻതുണയോടെ ബോർഡ് ഇതേ സ്ഥലത്ത് തന്നെ തിരികെ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, നിയമപരമായ മാർഗത്തിലൂടെ പോയ അച്ചായൻസ് ജുവലറി മാനേജ്‌മെന്റിനെ അപമാനിക്കുന്ന സമീപനമാണ് പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. സാധാരണക്കാരായ വ്യവസായികൾക്ക് പാലാ നഗരസഭയിൽ വ്യവസായം ചെയ്യാൻ കപ്പവും കൈക്കൂലിയും നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കയ്യേറ്റം ഉണ്ടെങ്കിൽ നിയമപരമായ മാർഗത്തിലൂടെ നഗരസഭയ്ക്ക് നടപടിയെടുക്കാം. ഇതു സംബന്ധിച്ചു നോട്ടീസ് നൽകുകയോ നടപടിയെടുക്കുകയോ ചെയ്യാം. എന്നാൽ, യാതൊരുവിധ നോട്ടിസും നൽകാതെ കത്തിയുമായി എത്തി ബോർഡ് കുത്തിക്കീറാനും ഓഫിസ് തല്ലത്തകർക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും അക്രമം നടത്താനും നഗരസഭ ചെയർമാൻ മൂന്നാം കിട ഗുണ്ടയാണോ എന്നാണ് കോട്ടയം പാലായിലുള്ളവരുടെ സംശയം. പാലാ നഗരം നിറയെ കയ്യേറ്റങ്ങൾ കോട്ട കെട്ടിയിരിക്കുകയാണ്. പാലാ നഗരത്തിലൂടെ നൂറ് മീറ്റർ നടന്നാൽ കാണാം സ്ഥാപനങ്ങൾ ബോർഡുകൾ ഫുട്പാത്തിലേയ്ക്ക് ഇറക്കി വച്ചിരിക്കുന്നത്.

തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ചെയ്യാൻ ഏതൊരു സ്ഥാപന ഉടമയ്ക്കും നമ്മുടെ നിയമം സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ, നിയമപരമായ മാർഗങ്ങൾ എല്ലാം ആശ്രയിച്ച് പരസ്യം ചെയ്ത അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിയ്ക്ക് നേരെ പാലാ നഗരസഭ നടത്തുന്നത് കടന്നാക്രമണമാണ്. പാലാ നഗരസഭ ചെയർമാൻ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ ആരോപിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.