കൊച്ചി : നിക്ഷേപത്തട്ടിപ്പ് പ്രതി പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Advertisements
കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.ഇന്നലെ ഉച്ചയൊടെയാണ് റാണയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കൊച്ചി ചെലവന്നൂരിലുള്ള ഫ്ലാറ്റിലെത്തിച്ച് റാണയെ തെളിവെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ, പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്.
സുഹൃത്തിന് നൽകിയ 16 കോടി രൂപയേ പണമായി കൈയിലൂള്ളൂവെന്നും റാണ അറിയിച്ചിട്ടുണ്ട്. ബാക്കിതുക എവിടെയാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്