മലയാളത്തിൽ നിന്ന് തുടങ്ങി ഒരു പാനിന്റെ താരമായി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മാറിയ നടനാണ് ദുൽഖർ സൽമാൻ. ഇന്ത്യ ഒട്ടാകെ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ടോളിവുഡിലെ യുവ നായികമാരിൽ ശ്രദ്ധേയയായ നടി ശ്രീലീലയാണ് ദുൽഖറിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
അമ്മൂമ്മ പറയുന്ന കഥകളിലെ കുതിരപ്പുറത്ത് വരുന്നൊരു രാജകുമാരൻ ഉണ്ടായിരുന്നു എന്നും ആ രാജകുമാരനാണ് ദുൽഖർ എന്നും ശ്രീലീല പറയുന്നു. മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രി റിലീസ് ഈവന്റിൽ ആയിരുന്നു നടിയുടെ പ്രശംസ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ദുൽഖർ സൽമാൻ സാർ, നിങ്ങൾ പരിപാടിക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്നെക്കാൾ സന്തോഷിച്ചത് എന്റെ അമ്മയാണ്. ഒരു വലിയ ആരാധിക നിങ്ങളെ അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ ഞാൻ ഒരു സ്വപ്നം കാണുമായിരുന്നു. അമ്മൂമ്മ പറയുന്ന കഥകളിൽ ഒരു രാജകുമാരൻ കുതിരപ്പുറത്ത് വരുന്നത് ഞാൻ സങ്കല്പിക്കും. ഹിരീയേ എന്ന ഗാനം കാണുമ്പോഴെല്ലാം എന്റെ ആ സ്വപ്നത്തിലെ രാജകുമാരൻ നിങ്ങളാണെന്ന് തോന്നാറുണ്ട്’, എന്നായിരുന്നു ശ്രീലീല പറഞ്ഞത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്തയാണ് മലയാളത്തിൽ ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ഷബീർ, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.