കണ്ണൂർ: പട്ടാപ്പകൽ വീട് കുത്തിതുറന്ന് 14 പവനും 15,000 രൂപയും കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളിൽ
.താണയിൽവാടക ക്വാട്ടേർസിൽ താമസിക്കുന്ന വനിതാ ഹോസ്റ്റലിലെ ജീവനക്കാരി കെ.പുഷ്പലത യുടെ ബന്ധുവായ സിദ്ധാർത്ഥ് (37) ആണ് പിടിയിലായത്. ഏറണാകുളത്ത് വെച്ച് ടൗൺ സ്റ്റേഷൻപോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
.ഇക്കഴിഞ്ഞ 22 ന് വ്യാഴാഴ്ച രാവിലെ വീട് പൂട്ടി 10.30 മണിയോടെ പുഷ്പലത ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. വൈകുന്നേരം 5.15 ഓടെ വീട്ടിൽ തിരിച്ചെത്തിയ പ്പോഴാണ് മുൻവശത്തെ ഗ്രില്ല് തകർത്ത നിലയിൽ കണ്ടത്.അകത്തെ കിടപ്പുമുറിയിലെ അലമാര കട്ടർ കൊണ്ട് കുത്തി തുറന്നായിരുന്നു മോഷണം. പ്രതി തൊണ്ടിമുതലുകൾ ജ്വല്ലറിയിൽ വിൽപന നടത്തി നാടുവിടുകയായിരുന്നു.