പത്തനംതിട്ട: തിരുവല്ല ഭാഗത്തേക്ക് കാവുംഭാഗം ജംഗ്ഷന് മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന് വരെ രൂക്ഷമായ ഗതാഗതക്കുരുക്ക്. തിരുവല്ല- അമ്പലപ്പുഴ റൂട്ടില്‍ റോഡിന്റെ പുനരുദ്ധാരണ നിര്‍മ്മാണത്തിന്റെ ഭാഗമായി പൊടിയാടി ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണത്തിന് കുഴിയെടുത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ ഗതാഗതക്കുരുക്കാണ് യാത്രക്കാര്‍ക്ക് കെണിയാകുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ പിഡബ്ല്യൂഡിയും പൊലീസും ചേര്‍ന്ന് ഇവിടെ വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്. ഇപ്പോള്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വണ്‍ വേ സംവിധാനം തകര്‍ത്ത് വണ്ടികള്‍ തലങ്ങും വിലങ്ങും പായുകയാണ്. ഇത് വലിയ ഗതാഗതക്കുരുക്കിന് വഴി വച്ചിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വണ്‍ വേ സംവിധാനം അംഗീകരിക്കാതെ പൊതുജനങ്ങള്‍ വാഹനവുമായി നിരത്തില്‍ ഇറങ്ങുന്നതാണ് പ്രശ്നമാകുന്നത്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നമാണ് അധികാരികളുടെ അശ്രദ്ധ കാരണം നീണ്ട് പോകുന്നത്.