കോട്ടയം: നഗരസഭയുയെയും തിരുവാർപ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാണംപടിപാലത്തിന്റെ അറ്റകുറ്റപണികൾ ജനുവരി 21 വെള്ളിയാഴ്ച ആരംഭിക്കും. അറ്റകുറ്റപണികൾ ആരംഭിക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇല്ലിക്കൽ കവലയോട് ചേർന്നുള്ള റോഡ് ഇടിഞ്ഞ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനഗതാഗതം ഇതുവഴിയായിരുന്നു ക്രമീകരിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ വാഹനങ്ങൾ അയ്യമ്മാത്രവഴിയും പരുത്തിയകം വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.
Advertisements