കൊച്ചുവേളി യാര്‍ഡിലെ നിര്‍മ്മാണ ജോലികള്‍ കാരണം കേരളത്തില്‍ ഞായറാഴ്ച്ച വിവിധ ട്രെയിനുകള്‍ റദ്ദാക്കി.
പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍
കൊല്ലം – കന്യാകുമാരി മെമു എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി – നാഗര്‍കോവില്‍ എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി – ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
എസ്.എം.വി.ടി ബെംഗളൂരു – കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ്
മംഗളൂരു – കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്
തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി
കൊല്ലം – തിരുവനന്തപുരം എക്സ്പ്രസ്
നാഗര്‍കോവില്‍ – കൊല്ലം എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
പുനലൂര്‍ – നാഗര്‍കോവില്‍ എക്സ്പ്രസ്
കന്യാകുമാരി – പുനലൂര്‍ എക്സ്പ്രസ്
എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസ് (തിരിച്ചും) ആലപ്പുഴയ്ക്കും ഷൊര്‍ണ്ണൂരിനുമിടയക്ക് റദ്ദാക്കി. മംഗളൂരു – നാഗര്‍കോവില്‍ (തിരിച്ചും) പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരിനും നാഗര്‍കോവിലിനും ഇടയ്ക്ക് റദ്ദാക്കി. ലോകമാന്യ തിലക് – കൊച്ചുവേളി എക്സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയില്‍ റദ്ദാക്കി. ഷൊര്‍ണ്ണൂര്‍ ജങ്ഷന് – തിരുവനന്തപുരം (തിരിച്ചും) വേണാട് എക്സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനും ഇടയില്‍ റദ്ദാക്കി. തിരുവനന്തപുരം കോഴിക്കോട് (തിരിച്ചും) ജനശതാബ്ദി എക്സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനുമിടയില്‍ റദ്ദാക്കി. കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി. ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.
ഒമ്പതാം തീയതി യാത്ര ആരംഭിച്ച ചണ്ഡിഗഢ് – കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ഞായറാഴ്ച ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി – പോര്‍ബന്തര്‍ സൂപ്പര്‍ ഫാസ്റ്റ് എറണാകുളം ജങ്ഷനില്‍ നിന്ന് യാത്ര തുടങ്ങും. തൃച്ചി – തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം – തൃച്ചി ഇന്‍ര്‍സിറ്റി തിരുനെല്‍വേലിയില്‍ നിന്നാകും ആരംഭിക്കുക. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്‍ര്‍സിറ്റി കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി- ഗോരഖ്പൂര്‍ രപ്തിസാഗര്‍ എറണാകുളം ജങ്ഷനില്‍ നിന്നാകും തുടങ്ങുക. തിരുവനന്തപുരം – ലോകമാന്യ തിലക് എക്സ്പ്രസ് വര്‍ക്കലയില്‍ നിന്നാണ് തുടങ്ങുക. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി കൊല്ലത്ത് നിന്നാകും യാത്ര തുടങ്ങുക.
ചെന്നൈ – തിരുവനന്തപുരം മെയില്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കൊല്ലത്ത് നിന്നാകും തുടങ്ങുക. ചെന്നൈ എഗ്മോര്‍ – കൊല്ലം അനന്തപുരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്ത് നിന്ന് തുടങ്ങും.
ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് വര്‍ക്കലയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര വര്‍ക്കലയില്‍ നിന്ന് തുടങ്ങും. മംഗളൂരു – തിരുവനന്തപുരം മലബാര്‍ കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് കഴക്കൂട്ടത്ത് നിന്ന് യാത്ര തുടങ്ങും. മൈസൂര്‍ – കൊച്ചുവേളി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.