നാഗര്‍കോവില്‍- കോട്ടയം പാസഞ്ചറും ചെന്നൈ- എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസും റദ്ദാക്കി; റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞു, പാളത്തില്‍ വെള്ളം കയറി

കോട്ടയം: നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍ ട്രെയിനും നാളെ പുറപെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസും റദ്ദാക്കി. അനന്തപുരി, ഐലന്‍ഡ് എക്‌സ്പ്രസ്സ്് ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്.

Advertisements

കന്യാകുമാരി നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗര്‍ കോവില്‍ റൂട്ടില്‍ പൂര്‍ണ്ണമായും ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി നാഗര്‍ കോവിലില്‍ നിന്നായിരിക്കും പുറപെടുകതിരുവനന്തപുരം നഗരസഭ മഴക്കെടുതികള്‍ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നഗരസഭയില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നഗരസഭാ ഹെല്‍ത്ത്, എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ സേവനം ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Hot Topics

Related Articles