ട്രാൻസ്ഫോമറിൽ കൈ പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു : യുവാവിനെ പോലീസ് രക്ഷപെടുത്തി

ഗാന്ധിനഗർ: ട്രാൻസ്ഫോമറിൽ കൈ പിടിച്ച്  ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഗാന്ധി നഗർ പൊലീസ് രക്ഷപെടുത്തി. ബംഗ്ലാദേശ് സ്വദേശിയായ അജയ് യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.വ്യാഴാഴ്ച രാത്രിയിൽ ആർപ്പുക്കര അങ്ങാടിപ്പള്ളിയ്ക്ക് സമീപമുള്ള ട്രാസ് ഫോർമറിൽ കൈ പിടിച്ചാണ് ആത്മഹത്യാശ്രമം.

Advertisements

നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് വൈദ്യുതി വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. എന്നാൽ ഈ സമയം വൈദ്യുതി ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പൊലീസ് ഇയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഇരു കൈ വിരകൾക്കും പൊള്ളൽ മാത്രമേയുള്ളൂവെന്നും, മാനസിക വിഭ്രാന്തിയുള്ള യുവാവാണെന്നും ഡോക്ടർമാർ അറിയിച്ചു.മാനസിക വിഭ്രാന്തിയുള്ള അനാഥനാണെങ്കിൽ പൊലീസ്, ആശുപത്രി അധികൃതരുടെ അനുമതിയോടെ ഏറ്റെടുക്കുവാൻ സന്നദ്ധമാണെന്ന് നവജീവൻ തോമസ് അറിയിച്ചു.

Hot Topics

Related Articles