പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി വിവരിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തെഴുതി. ശബരിമല സീസണ് ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ച ഗ്രാന്റിന് നിന്ന് 100 കോടിയും 10 കോടി അന്വല്റ്റിയും നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ജീവനക്കാര്‍ക്ക് അടുത്ത മാസം ശമ്പളം നല്‍കാനുള്ള പണമില്ലെന്നും 2021 ഫെബ്രുവരി മുതല്‍ വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും ബോര്‍ഡ് സര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ അടഞ്ഞു കിടഞ്ഞതോടെ ദേവസ്വം ബോര്‍ഡിലേക്കുള്ള വരുമാനം പൂര്‍ണമായും നിശ്ചലമായതും നിയന്ത്രണങ്ങളോടെ ആരാധനാലായങ്ങള്‍ തുറന്നെങ്കിലും ഭക്തരുടെ എണ്ണം വളരെ കുറവായതുമാണ് ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്.