എ സി റോഡിൽ നാളെ ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി :എ.സി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനാൽ മങ്കൊമ്പ് ജംഗ്ഷൻ മുതൽ നസ്റത്ത് ജംഗ്ഷൻ വരെയുള്ള ഒന്നാം ഘട്ട റോഡ് ടാറിങ് പ്രവൃത്തികൾ നാളെ ചൊവ്വാഴ്ച നടക്കും,

രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനാൽ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഭാഗത്തൂടെ കടന്നു പോകാനുള്ള ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും ആലപ്പുഴക്ക് വരുന്ന വലിയ വാഹനങ്ങൾ വേഴപ്രയിൽ നിന്നും തിരിഞ്ഞ് പോകേണ്ടതാണ്.

ചെറിയ വാഹനങ്ങൾ മങ്കൊമ്പ് -ചമ്പക്കുളം -എസ് എൻ കവല വഴിയോ മങ്കൊമ്പ് ചമ്പക്കുളം പൂപ്പള്ളി വഴി വാഹനങ്ങൾക്ക് ആലപ്പുഴക്കും, ആലപ്പുഴയിൽ നിന്നുള്ള പ്രവൃത്തി നടത്തുന്ന റോഡിന്റെ ഒരു ഭാഗത്തുകൂടി ഗതാഗതം ഉണ്ടായിരിക്കുന്നതാണന്നും എ സി റോഡ് പ്രൊജക്ട് ലയസൺ ഓഫീസർ അറിയിച്ചു..

Hot Topics

Related Articles