വിശ്വസ്തരെ ഒപ്പം നിർത്തി ട്രംപിന്‍റെ പുതിയ കാബിനറ്റ് പ്രഖ്യാപനം; മാറ്റ് ​ഗേറ്റ്സ് അറ്റോർണി ജനറൽ, മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറി

വാഷിം​ഗ്ടൺ: വിശ്വസ്തരെ ഒപ്പം നിർത്തി ഡൊണാൾഡ് ട്രംപിന്‍റെ കാബിനറ്റ് പ്രഖ്യാപനം വന്നു. മാർക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുൻ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ​ഗാബാർഡ്.

Advertisements

അറ്റോർണി ജനറൽ പദവിയിലേക്ക് എത്തുന്നത് മാറ്റ് ​ഗേറ്റ്സാണ്. ട്രംപിന്റെ വിശ്വസ്തനും ഫ്ളോറിഡയൽ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ​ഗേറ്റ്സ്. അതേ സമയം,  നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്സിന്റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം, നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വൈറ്റ്ഹൗസിൽ സ്വീകരിച്ച് ജോ ബൈഡൻ. അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഭരണകൈമാറ്റത്തിന്റെ തുടക്കമായി ഓവൽ ഓഫീസിലെ ചടങ്ങ് മാറി. 2020ലെ അധികാര കൈമാറ്റത്തിൽ ബൈഡന് വൈറ്റ് ഹൗസിൽ സ്വീകരണമൊരുക്കാൻ ട്രംപ് തയ്യാറായിരുന്നില്ല

Hot Topics

Related Articles