പതിനാല് മാസമായി കോവിഡ് ഭേദമായില്ല, ഇപ്പോഴും ക്വാറന്റൈനില്‍; പരിശോധന നടത്തിയത് 78 തവണ; ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വൈറസ് ബാധിതനായി തുടരുന്ന വ്യക്തിയെ പരിചയപ്പെടാം

അങ്കാറ: പതിനാല് മാസമായി കോവിഡ് ബാധിതനായി, ക്വാറന്റൈനില്‍ കഴിയുകയാണ് 56 വയസുകാരനായ തുര്‍ക്കി സ്വദേശി മുസാഫര്‍ കായസന്‍. ലോകത്തില്‍ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞയാഴ്ച അവസാനമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴും പോസിറ്റീവായിരുന്നു ഫലം. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്.

Advertisements

കഴിഞ്ഞ 14 മാസത്തിനിടെ 78 തവണയാണ് പരിശോധന നടത്തിയത്. 2020ലാണ് ഇയാള്‍ക്ക് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ആദ്യം ഘട്ടത്തില്‍ രോഗം ബാധിച്ചപ്പോള്‍ ഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ ബുദ്ധിമുട്ടുകളെ അതിജീവിച്ചു. കൊവിഡ് നെഗറ്റീവാകുന്നില്ല എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളില്ല. സര്‍ക്കാറിന്റെ വാക്‌സിന്‍ നയപ്രകാരം രോഗം ഭേദമായി മൂന്ന് മാസം കഴിയാതെ വാക്സിന്‍ നല്‍കില്ല. ഇതുകൊണ്ട് ഇദ്ദേഹത്തിന് പ്രതിരോധ വാക്സിന്‍ എടുത്തിട്ടില്ല.

Hot Topics

Related Articles