തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഡ്രൈഡേ ദിവസവും, ലോക്ക് ഡൗൺ ദിവസങ്ങളിലും മദ്യവിൽപ്പനയ്ക്കായി മദ്യം സൂക്ഷിച്ച യുവാവിനെ 80 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞം ബസ് സ്റ്റാന്റിന് സമീപം വാറുവിളാകം പുരയിടം വീട്ടിൽ റെജി(33)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ ഗോപകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ഹർഷകുമാർ,സതീഷ്കുമാർ,അനീഷ്,ടോണി, അജിത്ത്,ഉമാപതി വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഖചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 80 ലിറ്റർ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 30000 രൂപയും പ്രതിയിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീരദേശം കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റെജിൻ 700 രൂപ നിരക്കിൽ മദ്യശാലയിൽ നിന്നും വാങ്ങുന്ന മദ്യം 1000 രൂപ നിരക്കിലാണ് റെജിൻ കച്ചവടം നടത്തിയിരുന്നത് ദിവസേന 100 ലിറ്ററിൽ അധികം മദ്യം ഇയാൾ അനധികൃതമായി കച്ചവടം നടത്തിയിരുന്നു ഏതാനും ദിവസങ്ങളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.