തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ രോഗി മരിച്ച സംഭവത്തിൽ രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ. നെഫ്രോളജിയിലെയും യൂറോളജിയിലെയും വകുപ്പ് മേധാവികൾക്കെതിരെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനച്ചിട്ടുണ്ട്. രണ്ടു ഡോക്ടർമാർ ആംബുലൻസിലുണ്ടായിരുന്നു. എന്നാൽ, പുറത്തു നിന്നെത്തിയവരാണ് കിഡ്നിയടങ്ങിയ പാക്കറ്റുമായി ഓടിയത്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.