യു.എ.ഇ: ട്വന്റി ട്വന്റി ലോകകപ്പിന് ആവേശോജ്വലമായ തുടക്കം. യു.എ.ഇയിലെ വേദിയിൽ അത്യന്തം ആവേശത്തിൽ രണ്ടാം റൗണ്ടിലേയ്ക്കു കടന്ന മത്സരത്തിൽ ആസ്‌ട്രേലിയയും, ഇംഗ്ലണ്ടും വിജയിച്ചു. നിർഭാഗ്യവാന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ദക്ഷിണ ആഫ്രിക്കയെ അഞ്ചു വിക്കറ്റിന് ആസ്‌ട്രേലിയ തകർത്തപ്പോൾ, നാണം കെട്ട തോൽവിയാണ് ഇംഗ്ലണ്ടിനോട് ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്.
ടോസ് നേടി ആദ്യം ബൗൾ ചെയ്ത ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കയെ 118 ന് ഒതുക്കി. ഒൻപത് വിക്കറ്റ് വീഴ്ത്തിയ ആസ്‌ട്രേലിയൻ ബൗളർമാരാണ് തിളങ്ങിയത്. പന്തെടുത്ത ഓസീസ് ബൗളർമാരെല്ലാം വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക്കും, ആദം സാമ്പയും, ജോഷ് ഹെയ്‌സൽ വുഡും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ പാറ്റ് കമ്മിൻസും, ഗ്ലെൻ മാക്‌സ് വെല്ലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സൗത്ത് ആഫ്രിക്കൻ നിരയിൽ 36 പന്തിൽ 40 റണ്ണെടുത്ത എയ്ഡൻ മാക്രം മാത്രമാണ് പിടിച്ചു നിന്നത്. 38 ന് മൂന്ന് എന്ന നിലയിൽ തകർന്ന ആസ്‌ട്രേലിയയെ 35 റണ്ണെടുത്ത സ്മിത്തും, 18 റണ്ണെടുത്ത മാക്‌സ് വെല്ലും, 24 റണ്ണെടുത്ത സ്റ്റോണിസും, 15 റണ്ണെടുത്ത മാത്യു വെയ്ഡും ചേർന്നാണ് വിജയത്തിലേയ്ക്കു എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം മത്സരത്തിൽ 55 റണ്ണിനാണ് കിരീടം പ്രതീക്ഷിച്ചെത്തിയ വിൻഡീസ് ടീം തവിടുപൊടിയായത്. 13 റൺ നേടിയ ക്രിസ് ഗെയിൽ മാത്രമാണ് ടീമിൽ പിടിച്ചു നിന്നത്. ഇംഗ്ലീഷ് ബൗളർ ആദിൽ റഷീദ് നാലു വിക്കറ്റും, തൈമൽ മിൽസും, മൊയിൻ അലിയും രണ്ടു വിക്കറ്റും നേടി. ജോർദാനും വോക്‌സും ഓരോ വിക്കറ്റ് വീതവും നേടി. 24 റൺ നേടിയ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ വിജയ തീരത്ത് എത്തിച്ചത്.