ദില്ലി: കഴിഞ്ഞ രണ്ടു മാസമായി നിരന്തരമായി ലൈംഗിക അതിക്രമം ചെയ്ത ഇരുപത്താറുകാരനെ പതിനാലുകാരൻ കഴുത്തറുത്ത് കൊന്നു. ദക്ഷിണ ദില്ലിയിലെ ബാട്ട്ല ഹൌസ് മേഖലയിലാണ് സംഭവം. ഓഗസ്റ്റ് 30 നാണ് കൊലപാതകം നടന്നത്. ജാമിയ നഗറിലെ ഫ്ലാറ്റിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴമേറിയ മുറിവോടെയാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് വസീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 കാരനെ പൊലീസ് പിടികൂടി.
മുഹമ്മദ് വസീം 14കാരനെ കഴിഞ്ഞ രണ്ട് മാസത്തോളമായി ലൈംഗികമായി ദുരുപയോഗിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് പിന്നാലെ വീഡിയോ എടുത്ത് ഭീഷണി കൂടി ആയതോടെ ഇയാളെ കൊല ചെയ്യാന്‍ 14കാരന് തീരുമാനിച്ചു. ആക്രമിക്കാനായി പേപ്പര്‍ കട്ടറും കയ്യില്‍ കരുതിയിരുന്നു. ഇത് വച്ച് ശനിയാഴ്ച 14കാരന് 26കാരനെ ആക്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
26കാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് നല്കിയിരുന്നതായിരുന്നു. ഏതാനും ദിവസം മുന്‍പായിരുന്നു കെട്ടിടത്തില്‍ ആളൊഴിഞ്ഞത്. സക്കീര്‍ നഗറിലെ വീട്ടില്‍ കുടുംബത്തിനൊപ്പമായിരുന്നു യുവാവ് താമസിച്ചിരുന്നത്.