കോട്ടയം: തിരുവല്ലയിൽ ഭാര്യയേയും കുഞ്ഞിനേയും തട്ടികൊണ്ടുപോയ സംഭവത്തിൽ വഴിത്തിരുവ്. ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നൽകി.
തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ പോകുകയായിരുന്ന ഇവരെ കാർ തടഞ്ഞു നിർത്തി ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ പരാതിക്കാരന്റെ ഭാര്യയായ യുവതിയും കേസിൽ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. യുവതി സ്വമേധയാ ഇറങ്ങിപ്പോയതാണെന്നാണ് കേസന്വേഷിച്ചെത്തിയ പൊലീസുകാർക്ക് നൽകിയിരിക്കുന്ന മൊഴി. ഇവരെ കോടതിയിൽ ഹാജരാക്കും.