തിരുവനന്തപുരം: കേരള – തമിഴ്നാട് അതിർത്തിയായ ചെങ്കോട്ടയിൽ പട്ടാപ്പകൽ
യുവാവിനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്.
Advertisements
അക്രമി സംഘം കൊടുവാളുമായി രക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇവർ കൃത്യത്തിന് ശേഷം ബൈക്കിൽ കയറി പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മൃതദേഹം മാറ്റാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.