പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങി. ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിജയം കുറിയ്ക്കാൻ തുടങ്ങി.
വിടി ബല്‍റാം രാഹുല്‍ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ രാഹുലും ഷാഫി പറമ്പില്‍ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാഗില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ റെയ്ഡ് നടന്നത് വിവാദമായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലുള്‍പ്പെടെ അർധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നു കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാഗുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട രാഹുല്‍ തൻ്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലേക്കാണ് ബിജെപി വോട്ടുകള്‍ ചോർന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.