ലണ്ടൻ : യുകെയില്‍ ജിഹാദിനായുള്ള ആഹ്വാനങ്ങള്‍ അനുവദിച്ച് നല്‍കില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.നമ്മുടെ രാജ്യത്ത് യഹൂദവിരുദ്ധത വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസ് ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ജിഹാദിനായുള്ള ആഹ്വാനങ്ങള്‍ ജൂത സമൂഹത്തിന് മാത്രമല്ല, നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി സുനക് ചൂണ്ടിക്കാട്ടി. ശനിയാഴ്ച ലണ്ടനിലെ ബിര്‍മിംഗ്ഹാമിലും കാര്‍ഡിഫിലും ബെല്‍ഫാസ്റ്റിലും നടന്ന പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുകയും ജിഹാദിനായി ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.