ഉമാ തോമസ് എം,എല്‍.എയ്ക്ക് സ്റ്റേജില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ സംഭവം : സംഘാടകർക്ക് എതിരെ കേസെടുക്കും

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എം,എല്‍.എയ്ക്ക് സ്റ്റേജില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുക്കും.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് കേസെടുക്കുന്നത്. ഇത് സംബന്ധിച്ച്‌ എ.ഡി.ജി.പി മനോജ് എബ്രഹാം കൊച്ചി കമ്മിഷണർക്ക് നിർദ്ദേശം നല്‍കി, പരിപാടി സംബന്ധിച്ച്‌ പരിശോധിക്കുമെന്ന് കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു.

Advertisements

അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.അതേസമയം ഉമാതോമസിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടർമാരുടെ സംഘം വൈകാതെ കൊച്ചിയില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജും അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയിലെ മെഡിക്കൽ. ബോർഡിന് പുറമേയാണിത്. ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടർമാരുമായും മന്ത്രി സംസാരിച്ചു.നിലവില്‍ ഉമാതോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു. തലച്ചോറിലും മുറിവേറ്റെന്നും നട്ടെല്ലിന് പരിക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. ബോധം, പ്രതികരണം, ഓർമ്മ എന്നിവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു,

Hot Topics

Related Articles