പുതുപ്പള്ളി : മുപ്പതു മണിക്കൂർ നീണ്ട സമാനതകളില്ലാത്ത വിലാപയാത്ര ഒടുവിൽ ഒൻപതു മാസങ്ങൾക്ക് മുൻപ് യാത്ര പറഞ്ഞ് ഇറങ്ങി കരോട്ട് വള്ളക്കാലിൽ വീട്ടിലേക്ക് ഉമ്മൻ ചാണ്ടി തിരിച്ചെത്തി. ജനങ്ങളുടെ സ്നേഹത്തിനും കാത്തിരിപ്പിനും ഒടുവിൽ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് ജനപ്രിയ നേതാവ് അവസാനമായി വീട്ടിലേക്ക് എത്തി. പരാതിക്കു പരിഹാരം നൽകാൻ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലെങ്കിലും ഇത്തവണയും പതിവു തെറ്റിക്കാതെ ആൾക്കൂട്ടം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.
പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം പണിപുതിയ വീട്ടിലേക്ക് പുറപ്പെടും. 6.30ന് പുതിയ വീട്ടിൽ പ്രാർത്ഥന ആരംഭിക്കും. ഏഴ് മണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെടും. 7.30 ന് പള്ളിയിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് സംസ്കാരം നടക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പുതിയ വീട്ടിലേക്ക് എത്തുമെന്നാണ് അറിയുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.