തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനെ വിചാരണ ചെയ്യാൻ കൂടിയുള്ള അവസരമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയം മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ലഭിക്കും. മണിക്കൂറുകൾക്കുള്ളിൽ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു.
ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് ആണ് വോട്ടെടുപ്പ് .