മുംബൈ : തകര്‍പ്പന്‍ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സിന്റെ ജമ്മു കാശ്മീര്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് കാഴ്ച്ചവെച്ചത്.നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അപൂര്‍വ്വനേട്ടത്തില്‍ ഇര്‍ഫാന്‍ പത്താന്‍, ലസിത് മലിംഗ അടക്കമുള്ള ബൗളര്‍മാര്‍ക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് ഉമ്രാന്‍ മാലിക്ക്.
മത്സരത്തില്‍ ജിതേഷ് ശര്‍മ്മ, ഒഡിയന്‍ സ്മിത്ത്, രാഹുല്‍ ചഹാര്‍, വൈഭവ് അറോറ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ അവസാന ഓവറിലാണ് മൂന്ന് വിക്കറ്റും ഉമ്രാന്‍ മാലിക്ക് നേടിയത്. ഓവറില്‍ ഒരു റണ്‍സ് പോലും നേടുവാന്‍ പഞ്ചാബ് കിങ്സിന് സാധിച്ചില്ല. ഈ പ്രകടനത്തോടെ ഐ പി എല്ലില്‍ ഇരുപതാം ഓവര്‍ മെയ്ഡനാക്കുന്ന നാലാമത്തെ ബൗളറായി ഉമ്രാന്‍ മാലിക്ക് മാറി. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐ പി എല്ലില്‍ ഒരു ബൗളര്‍ ഇരുപതാം ഓവറില്‍ റണ്ണൊന്നും വഴങ്ങാതിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ പി എല്‍ ആദ്യ സീസണില്‍ പഞ്ചാബിന് വേണ്ടി കളിക്കവെ മുംബൈ ഇന്ത്യന്‍സിനെതിരെ ഇര്‍ഫാന്‍ പത്താനാണ് ആദ്യം ഈ നേട്ടം കൈവരിക്കുന്നത്. തുടര്‍ന്ന് 2009 സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയും 2017 സീസണില്‍ പുണെയ്ക്ക് വേണ്ടി കളിക്കവെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ജയദേവ് ഉനാട്കട്ടും അവസാന ഓവര്‍ മെയ്ഡനാക്കി.
വേഗത മാത്രമേയുള്ള വിക്കറ്റ് നേടുന്നില്ലയെന്ന വിമര്‍ശങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം. കെ കെ ആറിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയിരുന്നു.