അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷക്കാലം; ക്യാപ്റ്റൻ അടക്കം ഇന്ത്യൻ താരങ്ങൾ കൊവിഡ് വിമുക്തരായി

ന്യൂഡൽഹി: ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീം നായകൻ യാഷ് ധുൽ ഉൾപ്പെടെയുള്ള അഞ്ച് താരങ്ങൾ കൊവിഡ് മുക്തരായി. ഇതോടെ ശനിയാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിനുള്ള ടീം സെലക്ഷന് ഇവർ അർഹരായി. അതേസമയം. രണ്ട് മത്സരങ്ങളിൽ ടീമിനെ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് പോസിറ്റീവായത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. സിന്ധുവിനു പകരം ഇടങ്കയ്യൻ സ്പിന്നർ അനീശ്വർ ഗൗതമിനെ ടീമിൽ ഉൾപ്പെടുത്തി.

Advertisements

അയർലൻഡിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ ആർ ടി പി സി ആർ പരിശോധനയിലാണ് യാഷ് ധുൽ, ഉപ നായകൻ ഷെയ്ഖ് റഷീദ്, സിദ്ധാർത്ഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പ്രകാശ്, വാസു വാറ്റ്സ് എന്നീ താരങ്ങൾ കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇതിൽ വാസു ഒഴികെയുള്ള താരങ്ങളാണ് രോഗമുക്തി നേടിയത്.

Hot Topics

Related Articles