കുറവിലങ്ങാട് : ദേശീയോദ്ഗ്രഥനവും ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണകളുമേന്തി കോട്ടയം കുറവിലങ്ങാട് വെമ്പള്ളി സ്വദേശിയും സൗത്ത് ബിഹാര്‍ യൂണിവേര്സിറ്റിയില് എം.എ സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അഖില്‍ സുകുമാരന്റെ സൈക്കിൾ യാത്ര 72 ാം ആം ദിനത്തിൽ ജന്മനാട്ടിൽ തിരികെ എത്തമ്പോൾ ആവേശ ഉജജലമായ സ്വീകരണമാണ് ജന്മനാട് ഒരുക്കിയിരിക്കുന്നത്.
മെയ്യ് 29ന് തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി സൈക്കിളിലേറി ഭാരതത്തിന്റെ ഹൃദയവീഥിയിലൂടെ ദേശീയോദ്ഗ്രഥനം കണ്ടും ഡോ. എ.പി.ജെ തത്ത്വാദര്ശത്തിന് വഴിവിളക്ക് തെളിയിച്ചും ബിഹാറില്‍ നിന്നും ഉത്തർപ്രദേശ്,ഹരിയാന,ഡല്‍ഹി, ഗുജറാത്ത്, മഹാരഷ്ട്ര,കര്‍ണ്ണാടക വഴി അഖിലെന്ന ഈ 25 വയസ്സുകാരന് യാത്ര തുടരുന്നത് ഒരു ദിവസം ഏകദേശം 100 കി മീ . എന്ന രീതിയിൽ ആണ് അഖിൽ സൈക്കിൾ ചവിട്ടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിവുപോലെ നാളെ വൈകുന്നേരത്തോടെ യാത്ര കോട്ടയം വെമ്പള്ളി ഗവ യു പി സ്ക്കൂളിൽ എത്തിചേരും തുടർന്ന് മോൻസ് ജോസഫ് എം എൽ എ . പഞ്ചായത്ത് പ്രധിനിധികൾ നാട്ടുകാർ എന്നിവർ ചേർന്ന് അഖിലിനെ സ്വീകരിക്കും.