ഉണ്ണി മുകുന്ദൻ വരനുമല്ല : വാർത്തയിൽ വാസ്തവവുമില്ല : വിവാഹ വാർത്തയിൽ പ്രതികരണവുമായി നിത്യാ മേനോൻ

കൊച്ചി : നിത്യാമേനോൻ നടൻ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കും എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അടക്കം  പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടി രംഗത്ത്. വിവാഹവാർത്ത നിഷേധിച്ചാണ് നടി നിത്യ മേനോൻ രംഗത്ത് എത്തിയത്. ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് താരം പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നായിരുന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

Advertisements

“എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്,” നിത്യ മേനൻ മനോരമ ഓൺലൈനോട് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തരത്തിലുള്ള വാർത്ത പുറത്തുവന്നതോടെ ഇതു സംബന്ധിച്ചു നിരവധി ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. താരത്തിന്റെ പ്രണയത്തെക്കുറിച്ച് ധാരാളം കഥകളും സജീവമായി. എന്നാൽ, ഇവയൊന്നും സത്യമല്ലെന്ന് വെളിപ്പെടുത്തുകയാണ് താരം.

നിലവിൽ തന്റെ ജോലിയുമായി തിരക്കിലാണ് നിത്യ. വിജയ് സേതുപതി. ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (g Mov ആണ് ഇനി റിലീസിങിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതയായ ഇന്ദു.വി ആണ്.

Hot Topics

Related Articles