ഉപ്പുതറ: ഇടുക്കി ഉപ്പുതറയില്‍ അയല്‍വാസികള്‍ മർദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അയല്‍വാസികളായ ബിബിൻ, മാതാവ് എല്‍സമ്മ എന്നിവർക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
Advertisements
ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങളാണ് മർദ്ദനത്തില്‍ കലാശിച്ചത്. നേരത്തെയും ജനീഷിന്റെ കുടുംബവും അയല്‍വാസിയായ ബിബിന്റെ കുടുംബവും തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നു. ജനീഷ് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മർദ്ദനമേറ്റത്.