ഉപ്പിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കല്ലേ…അത് നിങ്ങളെ ‘കോമ’യിലേക്ക് വരെ നയിക്കാം

ഉപ്പ് കൂടിയാലും പ്രശ്നം കുറഞ്ഞാലും പ്രശ്നം. എന്നാൽ ഉപ്പിനെ തീരെ ഒഴിവാക്കാൻ പറ്റില്ല എന്നതാണ് വാസ്തവം. അതായത് കുറച്ച് സോഡിയം ഇല്ലാതെ മനുഷ്യശരീരത്തിന് ജീവിക്കാനാവില്ലെന്ന് വിദ​ഗ്ധർ പറയുന്നു. പ്രതിദിനം അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കുന്നത് സാധാരണമായ കാര്യമാണ്. എന്നാൽ വളരെ കുറവാണെങ്കിൽ കോമ പോലുള്ള ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു.

Advertisements

ഉപ്പ് ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്താണ്? ഒരു മാസത്തേക്ക് ഉപ്പ് പൂർണമായും ഉപേക്ഷിക്കുമ്പോൾ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. തുടക്കത്തിൽ, സോഡിയം കഴിക്കുന്നത് കുറയുന്നത് കാരണം ജലാംശം നിലനിർത്തുന്നതിൽ കുറവും രക്തസമ്മർദത്തിൽ താൽക്കാലിക കുറവും അനുഭവപ്പെടാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപ്പിന്റെ പൂർണമായ അഭാവം ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. പേശികളുടെ പ്രവർത്തനം, ഓക്കാനം, തലകറക്കം, ശരീരത്തിലെ മൊത്തത്തിലുള്ള ജലാംശം എന്നിവയെ ബാധിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രായം, ബോഡി മാസ് ഇൻഡക്സ്, ആരോഗ്യം എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ച് ഉപ്പിനോടുള്ള സംവേദനക്ഷമത ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് പഠനങ്ങൾ പറയുന്നു.

ഒരു വ്യക്തിക്ക് വൃക്ക, കരൾ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ ഉപ്പ് ഒഴിവാക്കാൻ പാടില്ലെന്നും വിദ​ഗ്ധർ പറയുന്നു. ഉപ്പിന്റെ പ്രധാന ഘടകമായ സോഡിയം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിലൊന്നാണ്. ഇത് സെല്ലുലാർ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു. ശരീര ദ്രാവകം നിയന്ത്രിക്കുകയും ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.