ബംഗളൂർ : മലയാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ യു. ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും. വിധാൻസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യു ടി ഖാദർ ചൊവ്വാഴ്ച രാവിലെ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. അഞ്ചാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്.
യു.എ ഖാദർ കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. രണ്ട് തവണ മന്ത്രിയായിരുന്നു. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചാം തവണയാണ് ഖാദർ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. കാസർക്കോട് സ്വദേശികളായ ഖാദറിന്റെ കുടുംബം വർഷങ്ങളായി മംഗളൂരുവിലാണ് താമസം .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ആദ്യമായി കർണാടക സ്പീക്കാറാകുന്ന വ്യക്തിയായി ഖാദർ മാറും.