കൈക്കൂലി കേസ് : വി.കെ ശശികലയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് . അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയവേ സൗകര്യങ്ങൾക്കായി കൈക്കൂലി നൽകിയെന്ന കേസിലാണ് ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ ബംഗളൂരു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ശശികലയും ഇളവരസിയും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Advertisements

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ മുന്തിയ സൗകര്യങ്ങളിലാണ് ശശികലയും ഇളവരസിയും കഴിഞ്ഞിരുന്നത് എന്നതിന് ദൃശ്യങ്ങൾ സഹിതം തെളിവ് പുറത്ത് വന്നിരുന്നു. ശശികലയും ഇളവരസിയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജാമ്യം നേടിയിരുന്നു. ചികിത്സാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇരുവർക്കും കോടതി ജാമ്യം നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.