തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്. കേരള പൊലീസിന്റെ പണി ഫേസ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കല്‍ അല്ല. അതിനുവേണ്ടിയല്ല പൊലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നത് എന്നും വി മുരളീധരന് വിമര്‍ശിച്ചു.
‘അല്‍പ്പമെങ്കിലും നാണം ഉണ്ടെങ്കില്‍ പ്രതിയെ പിടിച്ചു എന്ന വീരവാദം പൊലീസ് പറയില്ല. പകല്‍ നടന്ന കുറ്റകൃത്യം തടയാന്‍ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ല. ഒരു രാത്രി മുഴുവന്‍ പ്രതിക്ക് പൊലീസിനെ വഴിതെറ്റിക്കാന്‍ സാധിച്ചു. ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആരാണ് എന്ന് കണ്ടെത്തണം. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ നരാധമന്മാര് കടിച്ചുകീറും അല്ലെങ്കില്‍ തെരുവുനായ്ക്കള്‍ കടിച്ചു കൊല്ലും. അതാണ് കേരളത്തിലെ സ്ഥിതി’, കേന്ദ്രമന്ത്രി പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക നിയമനിര്മ്മാണത്തിനൊരുങ്ങുന്നുവെന്ന സര്‍ക്കാര്‍ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. ചോദ്യം വന്നപ്പോള്‍ മന്ത്രിക്ക് വന്ന ആശയമാണ് ഇത്. അങ്ങനെയല്ല നിയമനിര്‍മ്മാണം നടത്തേണ്ടതെന്നും വി മുരളീധരന് പറഞ്ഞു.