കോട്ടയം : സ്വയം സേവകനായത് കൊണ്ട് വാവ സുരേഷ് അധികകാലം ജീവിക്കരുതെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി യുവാവ് രംഗത്ത്. നൗഫല്‍ ബാബു എന്നയാളാണ് ഇത്തരത്തില്‍ ഒരു ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചത്. അനേകം തവണ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ കിടന്നിട്ടും തനിക്ക് ഒരു പേ വാര്‍ഡ് പോലും തരാതിരുന്നത് ഹിന്ദുവായത് കൊണ്ടാണ് എന്ന് ശശികലയെ പോലെ വിഷം ചീറ്റുന്ന മനുഷ്യനാണ് വാവ സുരേഷ് എന്ന് യുവാവ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
‘ഉള്ളത് പറഞ്ഞാല്‍ ഇമ്മാതിരി സാധനങ്ങള്‍ അധിക കാലം ജീവിക്കണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ല.അവര്‍ക്ക് ഭാഗ്യം ഉണ്ടേല്‍ , ആയുസ് ഉണ്ടേല്‍ രക്ഷപ്പെടട്ടെ, നല്ല മനുഷ്യനായി മാറട്ടെ. അത്രേയുള്ളൂ’, അധിക്ഷേപ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇത്തരത്തിലുള്ള അധിക്ഷേപ പോസ്റ്റുകള്‍ക്കും പ്രസ്ഥാവനകള്‍ക്കുമേതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സൈബര്‍ പൊലീസ് തയ്യാറാകേണ്ടതുണ്ട്. ഒരാള്‍, അത് ആരായാലും മരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നത് മോശം പ്രവണതയാണ്. അതും വാവ സുരേഷിനെ പോലെ മൃഗസ്നേഹിയായ മനുഷ്യസ്നേഹിയായ ഒരാള്‍ക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ കൃത്യമായി അധികാരികള്‍ നടപടി കൈക്കൊള്ളേണ്ടതുണ്ട്.