വാഗമൺ റോഡിന് ശാപമോക്ഷം നൽകുക ; പൊതുമരാമത്ത് വകുപ്പ് ഓഫീസിലേയ്ക്ക് ബഹുജനസമരവുമായി ഇന്ത്യൻ ഡെമോക്രയേറ്റിക് പാർട്ടി

പൂഞ്ഞാർ : ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കെത്തുന്നതും,ഇടുക്കിജില്ലയേയും കോട്ടയം ജില്ലയേയും ബന്ധിപ്പിക്കുന്നതുമായ ഈരാറ്റപേട്ട,വാഗമൺറോഡിലൂടെയുള്ളസഞ്ചാരം അതീവദുഷ്കരമാണ്.2017 മുതൽ റോഡ്തകർന്ന് തരിപ്പണമാ യിട്ട് പൊതുമരാമത്ത് വകുപ്പോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്.പൂഞ്ഞാറിലെ ജനങ്ങൾക്ക് പല വാഗ്ദാനങ്ങൾ നൽകി വിജയിച്ച പൂഞ്ഞാർ എം എൽ എ .അഡ്വ :സെബാസ്റ്റൻ കുളത്തുങ്കൽ അദേഹത്തിൻറ മണ്ഡലത്തിലെ ഒരു റോഡ് പോലും നിർമ്മിക്കുന്നതിന് ഗവൺമെൻറിൽ ഇടപെടാൻ കഴിയാതെ പരാജയപ്പെട്ടിരിക്കുകയാണ്.

Advertisements

മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഈരാറ്റുപേട്ടയിൽ വച്ച് ഈരാറ്റുപേട്ട, വാഗമൺറോഡ് ഉടൻ പണിപൂർത്തീകരിച്ച് സഞ്ചാരയോഗ്യമാ ക്കുമെന്ന് പ്രഖ്യാപനം നടത്തി പോയതല്ലാതെ പിന്നീട്, യാതോരു നടപടിയും സ്വീകരിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൂറിസ്റ്റ് റോഡ് എന്ന പരിഗണനയിൽ 2016ൽ,കിഫ്ബിപദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്രനിലവാരത്തിൽ പ്രസ്തുത റോഡ് നവീകരിക്കാൻ ഗവൺമെൻറ് അനുവദം നൽകി.പൊതുജനങ്ങളുടെയും,നാട്ടുകാരുടെ പൂർണ്ണമായസഹകരണം ഉണ്ടായിട്ടും ഉദ്ധ്യോഗസ്തരുടെയും ഇവിടെ നിന്നും വിജയിച്ച ത്രിതലപഞ്ചായത്ത് പ്രതിനിതികളുടെയും അലംഭാവംമൂലം പദ്ധതി നടപ്പിലാകാതെ വന്നു

പിന്നിട് ഗവൺമെൻറ് കഴിഞ്ഞ ഫെബ്രുവരിയിൽ ബി എം ബി സി നിലവാരത്തിൽ 24.4കിലോമീറ്റർ ടാറിംഗ് ജോലികൾ നടത്താൻ 19.90കൊടിരൂപാ അനുവതിച്ച് ഓഗസ്റ്റിൽ പൂർത്തികരിക്കാമെന്ന് വ്യവസ്ഥ പൊതുമരാമത്ത് വകുപ്പുമായി എർണാകുളം ആസ്ഥാനമായിപ്രവർത്തിക്കുന്ന ഡീൻകൺസ്ട്രക്ഷൻ എന്ന കമ്പനി ചെയ്തു. കമ്പനികരാറിൽ ഏർപെട്ടു എന്നാൽ 5കിലോമീറ്റർ ദൂരം പ്രാധമിക പണികൾ തുടർന്ന്, യാതോരുപണികളും നടത്തിയില്ല ഇതും ഇപ്പോൾ തകർന്ന് കിടക്കുകയാണ്.

നെടുങ്കണ്ടം,കട്ടപ്പന ഏലപ്പാറ തുടങ്ങിയ പ്രദേശത്ത് നിന്നും കോട്ടയം മെഡിക്ക കോളേജിലേയ്ക്ക് അതിവേഗം എത്തുന്നതിന് പ്രസ്തുത റോഡ് എളുപ്പമാണ്. എന്നാൽ ഇപ്പോൾ ഈ റോഡിൽ യാത്രചെയ്യുന്ന രോഗികൾ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് മരണപ്പെട്ടു പോകുന്ന അവസ്ഥയാണ്.

ഈരാറ്റുപേട്ട,വാഗമൺറോഡിന്റെ ശോചനീയാവസ്ഥകാരണം വാഗമണ്ണിലേ ക്കെത്തുന്ന വിനോദ സഞ്ചാരികൾ പകുതിവഴി യാത്ര അവസാനിപ്പിച്ച് തിരിച്ചു

പോവുകയാണ്. ഇത് വാഗമൺ ടൂറിസത്തെ വല്ലാതെ ബാധിച്ചു. പൊതുജനങ്ങളും, നാട്ടുകാരും ബന്ധപ്പെട്ട വകുപ്പുകൾക്ക് പലവിധനിവേദനങ്ങളും അപേക്ഷകളും നല്കിയെങ്കിലും യാതൊരു നടപടികളും ഇതുവരെസ്വീകരിച്ചിട്ടില്ല.നിവേദനങ്ങൾ സ്വീകരിച്ച ശേഷം നോക്കുകുത്തിയായി നിന്ന് പൊതുമരാമത്ത് വകുപ്പ് പൊതുജനങ്ങളെ അവഹേളിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്

വാഗമണ്ണിലെ വ്യാപാരികളും, ജീപ്പ്, ഓട്ടോ ടാക്സി ഡ്രൈവർമാരുടെയും പ്രധാന വരുമാനമാർഗ്ഗം വാഗമൺടൂറിസത്തേ ആശ്രയിച്ചാണ്എന്നാൽ ഈരാറ്റുപേട്ട, വാഗമൺറോഡ് തകർന്നതു മൂലം സഞ്ചാരികൾ എത്താത്ത സാഹചര്യത്തിൽ ഇവർ വല്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്.

ഇതിൽ അടിയന്തിരമായി കേരളാ ഗവൺമെൻറും,പൊതുമരാമത്ത് വകുപ്പ് മന്ത്രി യും ഉദ്യോഗസ്ഥരും,ഈരാറ്റുപേട്ട-വാഗമൺ റൊഡിൻറ വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ പൊതുമരാമത്ത്,വകുപ്പ് ഓഫീസിലേയ്ക്ക് ബഹുജനസമരം നടത്തുമെന്ന് പാർട്ടി ദേശീയജനറൽ സെക്രട്ടറി സന്തോഷ് ബെല്ലാരി,സംസ്ഥാന ജനറൽ സെക്രട്ടറി. സുബിൻ സുരേഷ്, ഡെമോക്രാറ്റിക്ക് മഹിളാ അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി അജിമോൾ, പീരുമേട് ഏരിയ സെക്രട്ടറി ബൈജീബ്ഭാസ്കർ,പാർട്ടീ സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ വി. എം.സൈനബാ, പ്രസീദ എം.പി എന്നിവർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.