വൈക്കം : മഹാദേവ ക്ഷേത്രത്തിന്റ കിഴക്കേ നടയിലെ അലങ്കാര ഗോപുരത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. ഗോപുരത്തിനു സമീപം എണ്ണ വിൽക്കുന്ന സ്ത്രീ ഇന്ന് രാവിലെ 11 ഓടെചെങ്കല്ല് പൊട്ടിക്കിടക്കുന്നതു കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് കാണിക്ക വഞ്ചിയുടെ താഴ് തകർന്ന് കിടക്കുന്നത് കണ്ടത്. ഇവർ വിവരം ക്ഷേത്രത്തിൽ അറിയച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒന്നരമാസം മുമ്പ് കാണിക്ക തുറന്ന് പണമെടുത്തിരുന്നു. വൈക്കം ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സൈന്റിഫിക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് എത്തി.
Advertisements