മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേർപ്പെട്ട ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു : സി.കെ.ആശ എംഎൽഎ ഉപഹാരം നൽകി 

ടിവിപുരം:മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളിലേർപ്പെട്ട ടിവിപുരം പഞ്ചായത്തിലെ  ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു.  ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ. ആശ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles