തകർന്നറോഡുകൾ ഗതാഗതയോഗ്യമാക്കുക : മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

വൈക്കം: തകർന്നറോഡുകൾ ഗതാഗതയോഗ്യമാക്കുക, വഴിവിളക്കുകൾ തെളിയിക്കുക,ഭവന പദ്ധതി, തൊഴിലുറപ്പ് എന്നിവയിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണാ സമരം കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ കെ.തോട്ടുപുറം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു, അക്കരപ്പാടം ശശി, നന്തിയോട് ബഷീർ അഡ്വ. പി.വി.സുരേന്ദ്രൻ, കെ.എസ്.നാരായണൻ നായർ, പോൾതോമസ്, എം.ശശി, കെ. സജീവൻ,ബാബു പൂവനേഴത്ത്, ഷൈൻ പ്രകാശ്, പി.വി.പത്മ നന്ദൻ, വി.ആർ.അനു രുദ്ധൻ, സുഭഗൻ കൊട്ടൂരത്തിൽ,മജിത ലാൽജി,ബിന്ദുപ്രദീപ് : ഗീതദിനേശൻ, അശോകൻകുമ്പേൽ, ബിനുമോൻ,റെജി തോമസ്,അനിൽകുമാർ അനിഴം, പി.കെ. രാജൻ, പി.ആർ. തിലകൻ, ഫിലിപ്പ് മുണ്ടയ്ക്കൽ, കെ.എൻ.മനോഹരൻ, വി.പി. ജയകുമാർ, കൃഷ്ണൻ ചെമ്മനാ കരി,നന്ദകുമാർ, പി.എം. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles