വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: വൈക്കം നഗരത്തിലും പരിസരത്തും ഏപ്രിൽ ഒന്നിന് ഗതാഗത നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ 

വൈക്കം:  സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്  വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും  ഏപ്രിൽ ഒന്നിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ. 

വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ     തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻ കുളങ്ങര,ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോട്ടകം ഭാഗത്തുനിന്നും എറണാകുളം കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തോട്ടുവക്കം പാലം, തെക്കേനട, കിഴക്കേനട, മുരിയൻ കുളങ്ങര, പുളിംചുവട്,  തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്.

ആലപ്പുഴ,വെച്ചൂർ ഭാഗങ്ങളിൽ നിന്നും വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ദളവാക്കുളത്ത് ആളെ ഇറക്കി മുരിയൻ കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി ടി.വിപുരം, ചെമ്മനത്തുകര, മുത്തേടത്ത് കാവ്, ഉല്ലല ഭാഗങ്ങളിൽ പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോയി പാർക്ക് ചെയ്യേണ്ടതാണ്.

കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ ആറാട്ടുകുളങ്ങര മുരിയൻകുളങ്ങരയിലെത്തി ആളുകളെ കയറ്റി കവരപ്പാടി, ചേരുംചുവട് വഴി പോകേണ്ടതാണ്.

ടി.വി പുരം, മുത്തേടത്ത്കാവ് ഭാഗങ്ങളിൽ നിന്നും വൈക്കത്തിന് വരുന്ന പ്രൈവറ്റ് ബസ്സുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻകുളങ്ങര,ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്.

എറണാകുളം, കോട്ടയം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ലിങ്ക് റോഡ് വഴി വന്ന് മുരിയൻകുളങ്ങരക്ക് മുൻപ് ആളെ ഇറക്കി മുരിയൻകുളങ്ങര, പുളിംചുവട് വഴി തിരികെ പോകേണ്ടതാണ്.

നാനാടം ഭാഗത്തുനിന്നും വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലിങ്ക് റോഡ്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരും ചുവട് പാലം വഴി പോകേണ്ടതാണ്.

എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ( വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെ ) പുത്തൻകാവ് ഭാഗത്തുനിന്നും കാഞ്ഞിരമറ്റം തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്.

ആലപ്പുഴ,വെച്ചൂർ ഭാഗത്ത് നിന്നും എറണാകുളം, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ( വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെ ) ഇടയാഴത്തുനിന്നും തിരിഞ്ഞ് കല്ലറ,കടുത്തുരുത്തി വഴി പോകേണ്ടതാണ്.

അതീവ സുരക്ഷ നൽകിവരുന്ന ഗണത്തിൽപ്പെടുന്ന വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങ് ആയതിനാൽ യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ വഴിയരികിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. ഇതിന് വിപരീതമായി വഴിയരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി തന്നെ സ്ഥലത്തു നിന്ന് നീക്കം ചെയ്യുന്നതായിരിക്കും.

Hot Topics

Related Articles