വൈക്കത്തഷ്ടമി ദിനത്തിൽ ഉദയനാപുരത്തപ്പന് വരവേൽപ്പ് : വടക്കേനട അഷ്ടമി വിളക്കുവയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുപന്തലിന് കാൽനാട്ടി

വൈക്കം:അഷ്ടമി ദിനത്തിൽ ഉദയനാപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും പരിവാരങ്ങൾക്കും വരവേൽപ് നൽകാൻ മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിൽ നിർമ്മിക്കുന്ന നാലുനില അലങ്കാര വിളക്കു പന്തലിന്റെ നിർമ്മാണം തുടങ്ങി. വടക്കേനട അഷ്ടമി വിളക്കുപന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ് ലക്ഷം രൂപ ചെലവിൽ വർണദീപാലങ്കാരങ്ങളോടെ പണിയുന്ന വിളക്കു പന്തലിന് കാൽനാട്ടി. കമ്മിറ്റി പ്രസിഡന്റ് അശോകൻ വെള്ളവേലി,സെക്രട്ടറി ശ്രീഹർഷൻ,ട്രഷറർ ബിനോയ്, കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, പീതാംബരൻ, ഷാജി, പൊന്നപ്പൻ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles