രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് ശക്തിപ്പെടണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നൊരുക്കത്തിൻ്റെ ഭാഗമായി കോൺഗ്രസ് തലയോലപ്പറമ്പ്, വൈക്കം ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ വൈക്കത്ത് നടന്ന വൈക്കം നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.ഡി. ഉണ്ണി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, എം.കെ. ഷിബു, എൻ.എം. താഹ, മോഹൻ ഡി. ബാബു, അഡ്വ. എ.സനീഷ് ക്കുമാർ, പി.വി. പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, ജയ്ജോൺ പേരയിൽ, ബി. അനിൽകുമാർ, പി.കെ.ദിനേശൻ, അക്കരപ്പാടം ശശി, പി.പി. സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.