വൈക്കത്തെ കർഷകർക്ക് ഇത് ആശ്വാസക്കാലം ; വർഷങ്ങളായി തരിശുകിടന്ന പാടത്തെ നെൽകൃഷി വിളവെടുത്തു

വൈക്കം : വർഷങ്ങളായി തരിശുകിടന്ന  വൈക്കം തലയാഴം മംഗലത്തുകരി  കിഴക്കുപുറം പാടശേഖരത്തിൽ നടത്തിയ  നെൽകൃഷിയിൽ മികച്ച വിളവ്. വർഷങ്ങളോളം തരിശു കിടന്ന 10ഏക്കർ ഉൾപ്പടെയുള്ള 30 ഏക്കർ പടശേകരത്തിലെ കൃഷിയാണ് വിളവ് എടുത്തത്.

Advertisements

പരിമിതികളെ അതിജീവിച്ച കർഷകർ ജില്ലാ , ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെയാണ് കൃഷിയിറക്കിയത്. അര ഏക്കർ മുതൽ നിലമുള്ള 28 ഓളം കർഷകരാണിവടെയുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി പെട്ടിയും പറയും മോട്ടോർ തറയും പാടശേഖരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മംഗലത്തുകരി – കിഴക്കു പുറം പാടശേഖരത്തിൽ കൃഷി നടന്നതോടെ  പാടശേഖരത്തിനു നടുവിൽ താമസിക്കുന്ന രാജീവ് ഗാന്ധി, പണാമിടം കോളനികളിലെ യടക്കം നുറോളം കുടുംബങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിനും അറുതിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെൽകൃഷിയുടെ  വിളവെടുപ്പ്  വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അഡ്വ  കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോൻ അധ്യക്ഷനായി.  യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എസ്  പുഷ്പമണി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനിസലി, തലയാഴം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രമേഷ് പി ദാസ് , ബി എൽ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാതമധു , പഞ്ചായത്ത് അംഗം പ്രിജു, പാടശേഖര സമിതി പ്രസിഡന്റ് തങ്കപ്പൻനായർ സി പി ഇല്ലത്തു പറമ്പിൽ , സെക്രട്ടറി മനോജ് ലൂക്ക് , റോജൻ പിജോൺ പട്ടേരിൽ ,മിൽട്ടൻ ലൂക്ക് , ഗോപി ആതിരഭവൻ, ദേവരാജൻ, ഭാസ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles