വൈക്കം:റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് അമൃതം കോട്ടയം ജില്ലാ തല ഉദ്ഘാടനം വൈക്കം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. റോട്ടറി 3211ന്റെ ഈ വർഷത്തെ ഡിസ്ട്രിക്ട് പ്രോജക്ടായ അമൃതം സ്ക്കൂൾ വിദ്യാർത്ഥികളുടെ കണ്ണ്, ദന്തൽ, ചെവി പരിശോധന നടത്തി ആവശ്യമായ ചികിത്സാ ഉപകരണങ്ങളും നല്കി രോഗവിമുക്തി ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.റോട്ടറി ഡിസ്ട്രിക്ടിൽ 4,50,000 വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയുടെ ഭാഗമായി വൈക്കം പ്രദേശത്തെ വിവിധ സ്ക്കൂളകളിലെ 3000 വിദ്യാർഥികൾക്ക് പരിശോധന നടത്തും.
വൈക്കം റോട്ടറി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ചിന്റ സഹകരണത്തോടെ വൈക്കം ഗവൺമെന്റ്ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ക്ലബ് പ്രസിഡന്റ് ടി.കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസെ ഡെപ്യൂട്ടി ഡയറക്ടർ സുബിൻപോൾ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. വൈക്കം നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, റോട്ടറി അസിസ്റ്റന്റ് ഗവർണർ രാജൻ പൊതി ,റിട്ട. ഡി ഇ ഒ പി.ഹരിദാസ് , സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.എസ്. ജോഷി, സീനിയർ അസിസ്റ്റന്റ് വി.എസ്. രേഷ്മ പിടിഎ പ്രസിഡന്റ് സുമേഷ് കുമാർ , ഡോ.ജയ്സൺ വലിയകുളങ്ങര,ഡോ.സിവി.വി.പുലയത്ത്, സ്ക്കൂൾ പ്രിൻസിപ്പൽ കെ.ശശികല,ഡോ. അനൂപ്, ക്ലബ് സെക്രട്ടറി സിറിൾ ജെ.മഠത്തിൽ, ഡി.നാരായണൻനായർ, ജീവൻ ശിവറാം , ജോയി മാത്യു, സന്ദീപ് വേണുഗോപാൽ, ജോസഫ് ഐസക് , എൻ. കെ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.