വൈക്കം നഗരസഭയിലെ കാർഷിക മേഖലയിൽ 27 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി

വൈക്കം: വൈക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ 27 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ പദ്ധതി വിശദീകരണം നടത്തി.

Advertisements

നൂതന കാർഷിക സംവിധാനമായ തിരിനന, തെങ്ങിന് വളം, അടുക്കളത്തോട്ടമൊരുക്കാൻ വളം നിറച്ചഎച്ച്ഡി പി ഇ ചട്ടികൾ തുടങ്ങിയവയാണ് ഇക്കുറി പദ്ധതിയിലുള്ളത്. ചട്ടികളിലും ഗ്രോബാഗിലും നടത്തുന്ന പച്ചക്കറി കൃഷിക്ക് ഒരാഴ്ചയിലധികം ജലസേചന മുറപ്പാക്കുന്ന നൂതന രീതിയായ തിരിതനയുടെ ഉപയോഗക്രമം യോഗത്തിൽ കൃഷി വകുപ്പ് അധികൃതർ വിശദീകരിച്ചു. കിഴങ്ങുവർഗ ഇനങ്ങൾ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് കാർഷിക വികസന സമിതി അംഗം പി.സോമൻപിള്ളയ്ക്ക് കൈമാറി. കൃഷി ഓഫീസർ ഷീലാറാണി , നഗരസഭകൗൺസിലർമാരായ രാജശേഖരൻ, അശോകൻ, രാധികശ്യാം. മോഹനകുമാരി, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, സിജി, നിമിഷ, ആശ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.