വൈക്കത്ത് ആർഎസ്എസ് ബിജെപി ബന്ധം ഉപേക്ഷിച്ച് നിരവധി പ്രവർത്തകർ സിപിഎമ്മിനൊപ്പം

വൈക്കം : ഉദയനാപുരം നാനാടത്ത് ആർഎസ് എസ് – ബി ജെ പി ബന്ധമുപേക്ഷിച്ച് നിരവധിപേർ സിപിഎമ്മിൽ ചേർന്നു. സിപിഎമ്മിലേക്ക് കടന്നുവന്നവരെ സ്വീകരിക്കുന്നതിനായി നാനാടത്ത് സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഏരിയ കമ്മിറ്റി അംഗം പി വി പുഷ്ക്കരൻ ഉദ്ഘാടനം ചെയ്തു. നാനാടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി എം സി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവർത്തകരെ പി വി പുഷ്ക്കരൻ ചെങ്കൊടി കൈമാറി സ്വീകരിച്ചു. സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ എസ് ഗോപിനാഥൻ, ആനന്ദ് ബാബു, ഉദയനാപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി ഒ എം ഉദയപ്പൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി പ്രസാദ്, എ പി നന്ദകുമാർ, എം ഡി സുനിൽകുമാർ,സബീർ ഇബ്രാഹിം, ടി വി വിനോയ്, വിജീഷ് വിജയൻ, വാർഡ് മെമ്പർ പി കെ ആനന്ദവല്ലി നാനാടം ബ്രാഞ്ച് അംഗങ്ങളായ ടി എൻ സുരേഷ് ഹരിദേവ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles