കോട്ടയം: തകര്‍ന്ന് കിടക്കുന്ന വൈക്കം- വെച്ചൂര്‍ റോഡില്‍ യാത്ര ചെയ്ത് നടുവൊടിഞ്ഞ് നാട്ടുകാര്‍. മണ്ണൊലിച്ചും തിട്ടയിടിഞ്ഞും വശങ്ങളും ടാറ് ഇളകി റോഡും പോയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കോട്ടയം, ആലപ്പുഴ ജില്ലകളെ എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്. ചേര്‍ത്തല, ആലപ്പുഴ, കോട്ടയം, വൈക്കം തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി ബസുകള്‍ ഇതുവഴി കടന്നുപോകുന്നു. റോഡിന്റെ തകര്‍ച്ച സര്‍വീസുകള്‍ക്ക്്് വലിയ നഷ്ടം വരുത്തുന്നുണ്ട്.
വെച്ചൂര്‍ പഞ്ചായത്തിന്റെ ഒന്‍പത്, 12, 13 വാര്‍ഡുകളുമായി ബന്ധപ്പെട്ടതാണ് ബണ്ടുറോഡ് മുതല്‍ തണ്ണീര്‍മുക്കം ബണ്ടുവരെയുള്ള ഭാഗം. റോഡിന്റെ ചില ഭാഗങ്ങളില്‍ ടൈല്‍സ് വിരിച്ച്്് യോഗ്യമാക്കിയിരുന്നു. ഈ ഭാഗങ്ങള്‍ പിന്നീട് താഴ്ന്ന്്് ചെളിക്കുണ്ടായി. ഇവിടെ റീ ടാര്‍ ചെയ്തപ്പോള്‍ ഒടിഞ്ഞും പൊട്ടിയും കിടന്ന ടൈല്‍സുകള്‍ നീക്കിയിട്ടില്ല. കല്ലറ വെച്ചൂര്‍ റോഡിന്റെ 1.75 കിലോമീറ്റര്‍ റോഡുഭാഗം അറ്റകുറ്റപ്പണികള്‍ നടത്തി യോഗ്യമാക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ മന്ദഗതിയിലാണ്.