വൈക്കത്ത് സ്ത്രീ ശക്തീകരണത്തിനായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു

വൈക്കം: സാമൂഹിക സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സ്ത്രീ ശക്തീകരണത്തിനായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വീട്ടമ്മയ്ക്കു സ്കൂട്ടറിൻ്റെ താക്കോൽ കൈമാറി സൈൻ പ്രസിഡൻ്റ് എ.എൻ.രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം നിർവിച്ചു. വൈക്കം നഗരസഭ കൗൺസിലർ എം.കെ.മഹേഷ് അധ്യക്ഷത വഹിച്ചു. സൈൻ സംസ്ഥാന ജനറൽ സെക്രട്ടറി രൂപേഷ് ആർ. മേനോൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സാമൂഹ്യ സേവന രംഗത്തെ സൈൻ പ്രസിഡൻ്റ് എ.എൻ. രാധാകൃഷ്ണൻ്റെ സംഭാവന കണക്കിലെടുത്ത് ജെ സി ഐ 50000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും ജെ സി ഐ സോണൽ പ്രസിഡൻ്റ് അഷറഫ് ഷെരീഫ് സമ്മാനിച്ചു.

Advertisements

നഗരസഭ കൗൺസിലർമാരായ മോഹനകുമാരി, ലേഖ ശ്രീകുമാർ, വിനൂബ് വിശ്വം, റിട്ട.ക്യാപ്ടൻ വിനോദ്കുമാർ, മനോജ് യെസ് ടെക്ക് തുടങ്ങിയവർ സംബന്ധിച്ചു. 50 ശതമാനം നിരക്കിലാണ് വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകിയത്. ആറു മാസത്തിനിടയിൽ വൈക്കത്ത് 1300 പേർ ഇരുചക്ര വാഹനം ബുക്കു ചെയ്തതിൽ 1000പേർക്ക് ഇതിനകം 60,000 രൂപ നിരക്കിൽ വാഹനം വിതരണം ചെയ്തു. നിരവധി വിദ്യാർഥികൾക്ക് ലാപ്പ്ടോപ്പ്, നൂറുകണക്കിന് വീട്ടമ്മമാർക്ക് തയ്യൽ മെഷീൻ, 3000ത്തോളം സ്കൂൾ വിദ്യാർഥികൾക്ക് 1000 രൂപ നിരക്കിൽ സ്കൂൾ കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു. 125 കോടി രൂപ വിനിയോഗിക്കുന്ന പദ്ധതിയിൽ ഇതിനകം വൈക്കത്തുമാത്രം 13 കോടി രൂപ വിനിയോഗിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി രൂപേഷ് ആർ. മേനോൻ പറഞ്ഞു.

Hot Topics

Related Articles