വാകത്താനത്ത് പന്നിഫാമിലേയ്ക്ക് അറവുമാലിന്യം വാഹനത്തിൽ എത്തിച്ചു; നാട്ടുകാർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷം

വാകത്താനം: പന്നിഫാമിലേയ്ക്ക് കൊണ്ടുവന്ന അറവ് മാലിന്യം നാട്ടുകാർ വഴിയിൽ തടഞ്ഞു. നാട്ടുകാർക്ക് ദുരിതമായിരുന്ന സ്വകാര്യ വ്യക്തിയുടെ ഫാം അടച്ചുപൂട്ടി. ഇന്നലെ ഉച്ചക്ക് 12 ഓടെ തോട്ടയ്ക്കാട് ഇരവുചിറയിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ഫാമിലേയ്ക്ക് വാഹനത്തിൽ എത്തിച്ച അഴുകിയ അറവുമാലിന്യങ്ങളുടെ വാഹനമാണ് നാട്ടുകാർ റോഡിൽ തടഞ്ഞത്. വർഷങ്ങളായി പന്നിഫാമിൽ നിന്നുള്ള ദുർഗന്ധവും സമീപത്തെ വീടുകളിലേയ്്ക്ക് മാലിന്യങ്ങൾ പക്ഷികളും തെരുവ് നായകളും അലക്ഷ്യമായി ഇടുന്നതും പതിവായിരുന്നു.

Advertisements

ഇതേ തുടർന്ന് നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്കും കളക്ട്രേറ്റിലും പ്രദേശവാസികൾ നൽകിയിരുന്നെങ്കിലും നടപടിയില്ലായിരുന്നു. സ്വകാര്യ വ്യക്തിയും മറ്റൊരാളും കൂടെ പാർട്നർ ഷിപ്പിൽ ആരംഭിച്ചതാണ് ഫാം. എന്നാൽ, ഇത് നിയമപരമായല്ല പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഫാമിലേയ്ക്കുള്ള അറവ് മാലിന്യങ്ങളുമായി വാഹനം എത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ സംഘടിക്കുകയും, പന്നിഫാം പ്രദേശത്ത് നിന്ന് ഒഴിപ്പിക്കണമെന്ന നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരംഅറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയും വാകത്താനം സി.ഐ സംഘവും സ്ഥലത്തെത്തി. തുടർന്ന്, പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് പന്നിഫാമിലേയ്ക്ക് സ്വകാര്യ വ്യക്തിയുടെ പന്നികളെ മാറ്റാൻ തീരുമാനമായി. ഇവിടെ നിന്നും വൈകുന്നേരത്തോടെ വാഹനം എത്തിച്ച് പന്നികളെ മാറ്റിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന് വാകത്താനം പൊലീസ് പറഞ്ഞു.

Hot Topics

Related Articles