വൈക്കം ബ്ലോക്ക് പഞ്ചായത്ത്  കേരളോത്സവം തുടങ്ങി; സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു 

വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും നേതൃത്വത്തിലുള്ള കേരളോത്സവം തുടങ്ങി. മൂന്നു ദിവസം നീളുന്ന കലോത്സവത്തിന്റെ കലാ-കായിക മത്സരങ്ങളും ആരംഭിച്ചു. കലോത്സവവും ,ഫുട്‌ബോള്‍ മത്സരവും മറവന്‍തുരുത്ത് പഞ്ചായത്തിലെ ബ്ലോക്ക് പഞ്ചയാത്ത് ഗ്രൗണ്ടില്‍ സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി ആര്‍ സലില ,മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ ,യുവജന ക്ഷേമബോര്‍ഡ് അംഗം റോണി മാത്യു ,ബി ഡി ഒ കെ അജിത് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുഷമ സന്തോഷ് ,ഒ എം ഉദയപ്പന്‍ ,ജസീല നവാസ് ,സുജാത മധു, റാണിമോള്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ പോള്‍ തോമസ് , ബിജു ,സി സുരേഷ് കുമാര്‍ ,യൂത്ത് കോ-ഓഡിനേറ്റര്‍ ബിനു ,ബ്ലോക്ക് പഞ്ചായത്ത് ജിഇഒ  വൈ   ഉണ്ണിക്കുട്ടന്‍  എന്നിവര്‍ സംസാരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിക്കറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ വീണ അജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എസ് മനോജ്‌ അധ്യക്ഷനായി.ബാഡ്മിന്റൺ മത്സരം  സ്ഥിരം സമിതി അധ്യക്ഷൻ കെ എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുലോചന പ്രഭാകരൻ അധ്യക്ഷയായി.

കലാകായിക മത്സരങ്ങശളുടെ വേദികള്‍ : – ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ട് ,വൈക്കം ബാഡ്മിന്റണ്‍ അക്കാദമി ,കണിയാംതോട് , സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്, കുടവെച്ചൂര്‍ ,ടാഗോര്‍ വോളിബോള്‍ ഗ്രൗണ്ട് മൂത്തേടത്തുകാവ് ,ആതുരാശ്രമം സ്‌കൂള്‍ നാനാടം ,വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാള്‍ എന്നിവടങ്ങളിലാണ് .

Hot Topics

Related Articles