വാകത്താനം : വിവാഹം മുടക്കാൻ ശ്രമിച്ചതായി ആരോപിച്ച് അയൽവാസിയെയും മകളെയും ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. അയൽവാസികളായ അച്ചനെയും മകളെയും അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പില്‍ വിട്ടിൽ ഉണ്ണിയെന്നു വിളിക്കുന്ന ശ്യാം പി. ശശിന്ദ്രൻ (34)എന്നയാളാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളയൂടെ കല്ല്യണം മുടക്കുന്നത് അയൽവാസികളായ ഇവരാണെന്ന് ആരോപിച്ചാണ് പ്രതി അച്ചനെയും മകളെയും അക്രമിച്ചത്. രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് ഇറങ്ങിയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവെച്ച് അക്രമിക്കുകയായിരുന്നു, ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ പിതാവിനെയും ഇയാള്‍ ആക്രമിച്ചു. യുവാവിന്റെ മരക്കമ്പ്ക്കൊണ്ടുള്ള അക്രമണത്തിൽ പരിക്കുപറ്റിയ ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ റെനിഷ് റ്റി.എസ്, എസ്.ഐ തോമസ് ജോസഫ്, എ.എസ്.ഐ സുനിൽ കുമാർ കെ.എസ്, സി.പി.ഓ മാരായ ലാൽചന്ദ്രൻ, ഫ്രാൻസിസ്, അഭിലാഷ്, എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.